സത്യജിത് റേ ഫിലിം സൊസൈറ്റി പ്രവാസി ഷോര്‍ട്ട് ഫിലിം
അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു
റാസല്‍ഖൈമ: സത്യജിത് റേ ഫിലിം സൊസൈറ്റി പ്രവാസി ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ ചെയര്മാന് സജിന്‍ ലാല്‍ റാസല്‍ഖൈമയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഷാജി ബിജു, അഖില ഷൈന്‍, ജോബിസ് ജോസ് ചിറ്റിലിപ്പിള്ളി (മികച്ച അഭിനേതാക്കള്‍), മുഹമ്മദ് നിഷാര്‍ (മികച്ച സംവിധായകന്), ഡോള്‍, സെന്സിലസ് (മികച്ച ഷോര്‍ട്ട് ഫിലിം). സംവിധായകന് ബാലു കിരിയത്ത് ചെയര്‍മാനും വേണു ബി. നായര്‍, ഡോ. രാജാവാര്യര്‍, ഡോ. കവിത പി.കെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.
അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ സത്യജിത് റേ ഫിലിം സൊസൈറ്റി ഇന്റര്‍നാഷനല്‍ ജന.സെക്രട്ടറി സവാദ് മാറഞ്ചേരി, വൈസ് പ്രസിഡന്റ് ജിന്‍സി സോജു, രക്ഷാധികാരി അന്‍സാര്‍ കൊയിലാണ്ടി, ദീപ പുന്നയൂര്‍ക്കുളം, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.