മുസ്തഫ പെരുമ്പറമ്പത്ത്
Posted On
date_range Updated On
date_range സത്യജിത്ത് റായ് ഫിലിം സൊസൈറ്റി സാഹിത്യ പുരസ്കാരം മുസ്തഫ പെരുമ്പറമ്പത്തിന്
അബൂദബി: യു.എ.ഇ മലയാളിയും പ്രവാസലോകത്തെ ശ്രദ്ധേയ സാഹിത്യകാരനുമായ മുസ്തഫ പെരുമ്പറമ്പത്ത് പത്താമത് സത്യജിത്ത് റായ് ഫിലിം സൊസൈറ്റി സാഹിത്യ പുരസ്കാരം നേടി.
2024ലെ മികച്ച രണ്ടാമത്തെ മലയാള കഥാസമാഹാരത്തിനുള്ള പുരസ്കാരമാണ് മുസ്തഫക്ക് ലഭിച്ചത്. ഒപ്പാരി എന്ന കഥാസമാഹാരമാണ് മുസ്തഫയെ പുരസ്കാരത്തിന് അർഹനാക്കിയത്. ചലച്ചിത്രകാരൻ ബാലു കിരിയത്ത് ചെയർമാനായ ഫലപ്രഖ്യാപന ചടങ്ങിൽ സാഹിത്യവിഭാഗം ജൂറിയായ സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻ നായരാണ് പുരസ്കാരം
പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.