Posted On
date_range Updated On
date_range ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന്
ദുബൈ: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന്. മാസപ്പിറവി ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൗദി, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ അധികൃതർ റമദാൻ സ്ഥിരീകരിച്ചത്.
അതേസമയം ഒമാനിൽ മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മാസപ്പിറവി നിര്‍ണയ സമിതി അറിയിച്ചു.
കോവിഡ് മഹമാരിയുടെ ഭീതി മാറിയ ആശ്വാസകരമായ അന്തരീക്ഷത്തിലാണ് ഗൾഫിൽ നോമ്പുകാലം വന്നുചേരുന്നത്. പള്ളികളിൽ നിബന്ധനകളോടെ ഇഫ്താറും രാത്രി നമസ്കാരങ്ങളും നടക്കും. കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി വിപണിയിലും റമദാൻ അടുത്തതോടെ ഉണർവ് ദൃശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.