കേരളോത്സവത്തിലെ ഏറ്റവും മികച്ച സ്റ്റാളിനുള്ള ഒന്നാം സമ്മാനം നേടിയ ടീം നൊസ്റ്റാള്‍ജിയ,
അബൂദബി മലയാളി സമാജം പ്രവര്‍ത്തകര്‍ക്കൊപ്പം
അബൂദബി: രണ്ടുദിവസം നീണ്ടുനിന്ന മലയാളി സമാജം കേരളോത്സവം ശ്രദ്ധേയമായി. ഫ്രണ്ട്സ് എ.ഡി.എം.എസ്, നൊസ്റ്റാള്‍ജിയ, വീക്ഷണം ഫോറം, സോഷ്യൽ ഫോറം, കല, സാംസ്കാരികവേദി, ശക്തി എന്നിവർ സ്റ്റാളുകള്‍ ഒരുക്കി. സമാജം ബാലവേദി ഒരുക്കിയ ഫണ്‍ ഗെയിമുകളില്‍ പ്രായവ്യത്യാസമില്ലാതെ ആളുകള്‍ പങ്കെടുത്തു. ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്കാരം നൊസ്റ്റാള്‍ജിയ സ്വന്തമാക്കി. രണ്ടാം സ്ഥാനം വീക്ഷണം ഫോറവും മൂന്നാംസ്ഥാനം കല അബൂദബിയും നേടി.
ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി റിഷ ഒബ്റോയി, എംബസി ഡി.സി.എം.എ അമര്‍നാഥ്, ഗണേഷ് ബാബു, നവീന്‍ ഹൂദ് അലി എന്നിവർ പങ്കെടുത്തു. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 പവന് സ്വര്‍ണം മുഹമ്മദ് വഖാസ് കരസ്ഥമാക്കി. സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് രേഖിന് സോമന്, ട്രഷറര്‍ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ ലൂയിസ് കുര്യാക്കോസ് (പേട്രണ്‍), ബി. യേശുശീലന്‍, എ.എം. അന്‍സാര്‍, സലിം ചിറക്കല്‍, ഫസലുദ്ദീന്‍, സാബു അഗസ്റ്റിന്, റഷീദ് കാഞ്ഞിരത്തില്‍, റിയാസുദ്ദീന്‍, പി.ടി. റഫീഖ്, മനു കൈനകരി, ടി.ഡി. അനില്‍കുമാര്‍, വനിത കണ്‍വീനര്‍ അനൂപ ബാനര്‍ജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.