റാസൽഖൈമയിൽ നടന്ന ആട് ലേലം
റാസല്‍ഖൈമ: രണ്ടുമാസം മുമ്പ് ഒമാനിലെ ബര്‍ക്കയില്‍ അഞ്ച് ലക്ഷം രൂപക്കാണ് ആടിനെ ലേലത്തില്‍ വിറ്റതെങ്കില്‍ റാസല്‍ഖൈമയില്‍ ആട്, ലേലത്തില്‍ പോയത് പതിനാറ് ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപക്ക്. വെള്ളിയാഴ്ച റാക് അല്മുനായില് 70,000 ദിര്‍ഹമിനാണ് ‘സലാലി’ ആടിനെ ലേലത്തില്‍ വിറ്റത്. ജി.സി.സി രാജ്യങ്ങളില്‍ വ്യാപകമായി വളര്‍ത്തുന്ന ഇനമാണ് ‘സലാലി’ ആടുകള്‍. നിവര്‍ന്ന ചെവികള്‍, നേരായ തല, വളഞ്ഞ വാല് എന്നിവയോടെ ചെറിയ ഘടനയും മനോഹരമായ രൂപവുമാണ് സലാലി ആടുകളുടെ പ്രത്യേകത.
സലാലയില്‍ സവിശേഷമായ സ്ഥാനവും സലാലി ആടുകള്‍ക്ക് നല്‍കുന്നുണ്ട്. മൃദുവും രുചിയേറിയതുമായ മാംസം സലാലി ആടുകളുടെ ആകര്‍ഷണമാണ്. ബലി പെരുന്നാള്‍ അടുത്തതോടെ യു.എ.ഇയിലെ മാടു വിപണികളെല്ലാം സജീവമാണ്. റാസല്‍ഖൈമയില്‍ അല്‍ജീര്‍, ഫുലയ്യ, അല്‍ മുനായ്, ദിഗ്ദാഗ തുടങ്ങിയിടങ്ങളിലെ ആട് വിപണികള്ക്കുപുറമെ തദ്ദേശീയരുടെ മുന്‍കൈയില്‍ മലനിരകള്‍ക്ക് സമീപമുള്ള ഫാമുകളിലും മാടുകളെ പരിപാലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.