ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പ് നേടിയ റഷ്യൻ താരം മെദ്വദേവ് കിരീടത്തിൽ മുത്തമിടുന്നു
ദുബൈ ടെന്നിസിൽ മെദ്വദേവൻ മുത്തം
ദുബൈ: ദുബൈ ഡ്യൂട്ടിഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ റഷ്യയുടെ ഡാനിയൽ മെദ്വദേവ് ചാമ്പ്യൻ.
ദുബൈ ടെന്നിസ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ സ്വന്തം രാജ്യക്കാരനായ ആന്ദ്രെ റബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് മെദ്വദേവ് തുടർച്ചയായ മൂന്നാം എ.ടി.പി കിരീടം സ്വന്തമാക്കിയത്. സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിനെ തോൽപിച്ചിടത്തുനിന്ന് തുടങ്ങിയ മെദ്വദേവ് ഫൈനലിൽ റബ്ലേവിനെ അനങ്ങാൻ വിടാതെ കീഴടക്കുകയായിരുന്നു. സ്കോർ: 6-2, 6-2.
അതേസമയം, പുരുഷ ഡബ്ൾസിൽ മാക്സിം ക്രെസി-ഫാബ്രിക് മാർട്ടിൻ സഖ്യം കിരീടം ചൂടി. ഫൈനലിൽ ലോയിഡ് ഗ്ലാസ്പൂൾ-ഹാരി ഹെലിയോവാര ജോടിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപിച്ചത്. സ്കോർ: 7-6, 6-4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.