ചാമ്പ്യന്മാർക്ക് 2.7 കോടി ദിർഹം സമ്മാനവുമായി ഷാർജ ഭരണാധികാരി

ഷാർജ: കായികലോകത്ത് മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് പ്രോത്സാഹനവുമായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ മുഹമ്മദ് അൽഖാസിമി.

2020-21 വർഷത്തിൽ ഷാർജ ക്ലബുകളുടെ മികച്ച പ്രകടനത്തിനും വിവിധ നേട്ടങ്ങൾക്കും പ്രതിഫലമായാണ് ഇത്രയും തുക അനുവദിച്ചത്. കൂടുതൽ മികച്ച പ്രകടനം നടത്താൻ ക്ലബുകൾക്ക് ഇത് പ്രചോദനം നൽകും.

ഷാർജ സ്‌പോർട്‌സ് ക്ലബ്, അൽബതായ് കൾചറൽ ആൻഡ് സ്‌പോർട്‌സ് ക്ലബ്, അൽതിഖ വികലാംഗ ക്ലബ്, ദിബ്ബ അൽഹിസ്‌ൻ സ്‌പോർട്‌സ് ക്ലബ്, മലീഹ സ്‌പോർട്‌സ് ക്ലബ്, ഖോർഫക്കാൻ സ്‌പോർട്‌സ് ആൻഡ് കൾചറൽ ക്ലബ്, ഷാർജ സെൽഫ് ഡിഫൻസ് സ്‌പോർട്‌സ് ക്ലബ് അടക്കം കഴിഞ്ഞ സീസണിലും നിലവിലെ സീസണുകളിലും ചാമ്പ്യൻഷിപ്പുകൾ നേടിയ ഷാർജയിലെ 17 ക്ലബുകളിലെ ടീം അംഗങ്ങൾക്കാണ് പ്രതിഫലം ലഭിക്കുക.

സമ്മാന തുക അനുവദിച്ചതിന് ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയോട് എസ്.എസ്‌.സി ചെയർമാൻ ഇസ ഹിലാൽ അൽഹസാമി നന്ദി രേഖപ്പെടുത്തി. സുൽത്താൻ ഖാസിമിയുടെ പരിധിയില്ലാത്ത പിന്തുണ കൂടുതൽ നേട്ടങ്ങൾക്കായി പോരാടാൻ ക്ലബുകൾക്ക് ആവേശം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Ruler of Sharjah presents Dh2.7 crore prize to champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.