2020 ൽ നടന്ന റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍ (ഫയൽ ചിത്രം)

റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍: ര​ജി​സ്ട്രേ​ഷ​ന്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ

റാ​സ​ല്‍ഖൈ​മ: ലോ​ക​ത്തി​ലെ വേ​ഗ​മേ​റി​യ അ​ര്‍ധ മാ​ര​ത്ത​ണ്‍ മ​ത്സ​ര​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്കം തു​ട​ങ്ങി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ക്കേ​ണ്ട 15ാമ​ത് റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍ ന​ട​ന്നി​രു​ന്നി​ല്ല. 2022 ഫെ​ബ്രു​വ​രി 18നാ​ണ് 15ാമ​ത് റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ക്കു​ക. ഇ​തി​െൻറ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച സ​മാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ലോ​ക റെ​ക്കോ​ഡു​ക​ള്‍ ഭേ​ദി​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​ണ് മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ അ​ര്‍ധ മാ​ര​ത്ത​ണ്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ റാ​സ​ല്‍ഖൈ​മ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ലോ​ക താ​ര​ങ്ങ​ള്‍ മാ​റ്റു​ര​ക്കു​ന്ന ഐ​ല​ൻ​ഡി​ലെ മാ​ര​ത്ത​ണ്‍ വേ​ദി​യി​ല്‍ ഇ​ക്കു​റി​യും റെ​ക്കോ​ഡു​ക​ള്‍ പി​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ്ര​ത്യാ​ശി​ച്ചു.

ഒ​രു മി​ല്യ​നി​ലേ​റെ ദി​ര്‍ഹം വി​ല​മ​തി​ക്കു​ന്ന ഉ​പ​ഹാ​ര​ങ്ങ​ളാ​ണ് സ​മ്മാ​നം. അ​ര്‍ധ മാ​ര​ത്ത​ണ്‍, റി​ലേ ടീം​സ് ഓ​ഫ് 2, അ​ഞ്ച് കി​ലോ മീ​റ്റ​ര്‍, ഒ​രു കി​ലോ മീ​റ്റ​ര്‍ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ക.

ബ്യൂ​റോ ഓ​ഫ് വെ​രി​റ്റാ​സ് സേ​ഫ്റ്റി അം​ഗീ​കൃ​ത ഇ​വ​ൻ​റാ​ണ് റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍ 2022. റാ​ക് വി​നോ​ദ വി​ക​സ​ന വ​കു​പ്പ്, റാ​ക് പോ​ര്‍ട്ട് തു​ട​ങ്ങി​യ​വ​ക്കൊ​പ്പം പ്ര​ശ​സ്​​ത ബ്രാ​ന്‍ഡു​ക​ളും റാ​ക് അ​ര്‍ധ മാ​ര​ത്ത​ണി​െൻറ സ്പോ​ണ്‍സ​ര്‍മാ​രാ​കും.

ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ https://www.therakhalfmarathon.com വെ​ബ്​​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Rock Half Marathon: Registration starts on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.