രക്ഷിതാക്കളുടെ നിർദേശങ്ങൾ മാനിച്ചു; സ്കൂൾ യൂനിഫോമിൽ മാറ്റം

ദുബൈ: രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് യു.എ.ഇയിലെ സർക്കാർ സ്കൂൾ യൂനിഫോമുകളിൽ പരിഷ്കരണം. ഒരാഴ്ചമുമ്പ് പുറത്തിറക്കിയ യൂനിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നൽകിയ നിർദേശങ്ങൾ മാനിച്ചാണ് പരിഷ്കരിച്ച യൂനിഫോം എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റ്സ് പുറത്തിറക്കിയത്. കിൻഡർ ഗാർട്ടൻ കുട്ടികളുടെ യൂനിഫോമാണ് വീണ്ടും പരിഷ്കരിച്ചത്. കുട്ടികൾക്ക് കൂടുതൽ സുഖപ്രദമാകുന്നതാണ് പുതിയ യൂനിഫോമെന്ന് അധികൃതർ അറിയിച്ചു.

ആൺകുട്ടികൾക്ക് ടൈ ഉൾപ്പെട്ട യൂനിഫോമാണ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയത്. എന്നാൽ, പുതിയ നിർദേശപ്രകാരം ടൈ നിർബന്ധമില്ല. പെൺകുട്ടികൾക്ക് സ്കേർട്ടും വെള്ള ടീ ഷർട്ടുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, പുതിയ നിർദേശമനുസിച്ച് പാന്‍റ്സും വെള്ള ഷർട്ടുമാണ് വേഷം. ഷർട്ടിൽ ലോഗോയുമുണ്ടാകും. ഷർട്ടിന് 29 ദിർഹവും പാന്റ്സിന് 32 ദിർഹവുമാണ് വില. ടീഷർട്ട് ഉൾപ്പെട്ട സ്പോർട്സ് യൂനിഫോമും ഉണ്ടാകും. ടീഷർട്ടിന് 29 ദിർഹമും സ്പോർട്സ് ട്രൗസറിന് 43 ദിർഹവുമാണ് നിരക്ക്. നേരത്തേ ആൺകുട്ടികൾക്ക് പത്ത് ദിർഹമിന്‍റെ ടൈ ഉൾപ്പെടുത്തിയിരുന്നെങ്കിലും രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് ഇത് ഒഴിവാക്കിയിട്ടുണ്ട്.

ആൺകുട്ടികൾക്ക് വെള്ള ടീഷർട്ടും (36 ദിർഹം) ഷോർട്സുമാണ് (34 ദിർഹം) യൂനിഫോം. വെള്ള സ്പോർട്സ് ടീഷർട്ടാണ് (29 ദിർഹം) സ്പോർട്സ് യൂനിഫോം. ഇതിന് ജോഡിയായി 43 ദിർഹമിന്‍റെ ട്രൗസറോ 32 ദിർഹമിന്‍റെ ഷോർട്സോ ഉപയോഗിക്കാം. ഈ മാസം 15 മുതൽ ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ 38 ഔട്ട്ലറ്റുകൾ വഴി യൂനിഫോം വാങ്ങിക്കാം. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ ആൺകുട്ടികൾക്ക് വെള്ള ഷർട്ടും നീല പാന്റ്സുമാണ് വേഷം. വെള്ളയും നീലയുമടങ്ങിയ ടീഷർട്ടും ഷോർട്സും സ്പോർട്സ് യൂനിഫോമായി ഉപയോഗിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.