Posted On
date_range Updated On
date_range ചൂടിൽ റെക്കോഡിട്ട് യു.എ.ഇ
ദുബൈ: യു.എ.ഇയിൽ അന്തരീക്ഷ താപനില 50.8 ഡിഗ്രിയിലെത്തി. ശനിയാഴ്ച ഉച്ചക്ക് 2.45ഓടെ അബൂദബിയിലെ അൽ ദഫ്ര മേഖലയിലെ വുത്തൈദിലാണ് റെക്കോഡ് ചൂട് രേഖപ്പെടുത്തിയത്.
ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമാണ് കടന്നുപോയതെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതിനുമുമ്പ് ഇക്കഴിഞ്ഞ ജൂലൈയിലാണ് രാജ്യത്ത് താപനില 50 ഡിഗ്രി കടന്നത്. ജൂലൈ 15, 16 തീയതികളിലായി തുടർച്ചയായി രണ്ടു ദിവസങ്ങളിൽ അൽ ദഫ്ര മേഖലയിലെ ബദാ ദഫാസിൽ താപനില 51.1 ഡിഗ്രി കടന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ വുത്തൈദിൽ 50.2 ഡിഗ്രിയിലെത്തിയിരുന്നു. തുടർന്ന് ആഗസ്റ്റ് 25നും ചൂട് 50.3 ഡിഗ്രി കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.