ഷാർജ: വടകര എൻ.ആർ.ഐ ഫോറം ഷാർജ കമ്മിറ്റി ഇരുപതാം വാർഷികാഘോഷത്തിൽ യു.എ.ഇയിലെത്തിയ കെ.കെ. രമ എം.എൽ.എക്ക് സ്വീകരണം നൽകി. പരിപാടിയിൽ എൻ.ആർ.ഐ ഫോറത്തിലെ അംഗങ്ങളും നിരവധി വ്യവസായ പ്രമുഖരും പങ്കെടുത്തു.
ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും വടകര എൻ.ആർ.ഐ ഷാർജയുടെ രക്ഷാധികാരിയുമായ അബ്ദുല്ല മല്ലിച്ചേരി ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഐ പ്രസിഡന്റ് നാസർ വരിക്കോളി അധ്യക്ഷത വഹിച്ചു. നാസർ നെല്ലോളി (ഹോട്ട് ബർഗർ), അഫ്സൽ ചിറ്റാരി (മിഡിൽ ഈസ്റ്റ് ഫർണിച്ചർ), മുരളീധരൻ ഇടവന, മുഹമ്മദ് പാളയാട്ട്, സൈബു റിയാസ്, ശരണ്യ സുജിത്ത് തുടങ്ങിയർ സംസാരിച്ചു. ജമാൽ കൊളക്കണ്ടത്തിൽ, അജിൻ ചാത്തോത്ത്, സി.കെ. കുഞ്ഞബ്ദുല്ല, അഷ്റഫ് വേളം, അബ്ദുല്ല മാണിക്കോത്ത്, ടി. നസീർ, പ്രജിത്ത് പ്രഭാകരൻ, ലക്ഷ്മണൻ, സുജിത്ത് ചന്ദ്രൻ, സത്യൻ പള്ളിക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കെ.ടി. മോഹനൻ സ്വാഗതവും ട്രഷറർ റിയാസ് രയരോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.