Posted On
date_range Updated On
date_range നോവിെൻറ കടൽ കടന്ന് രവി നാട്ടിലേക്ക്
അബൂദബി: അരയ്ക്കു താഴെ പൂർണമായും ചലന ശേഷി നഷ്ടപ്പെട്ട്, മഫ്‌റഖ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പത്തുമാസമായി കഴിയുകയായിരുന്ന കാസർകോട് കാനത്തൂര്‍സ്വദേശി താഴത്തു വീട്ടിൽ രവി നാട്ടിലേക്ക്. ഇൗ മാസം 19ന് പുലർച്ചെയാണ് മംഗലാപുരം വിമാനത്തിൽ അദ്ദേഹത്തെ നാട്ടിലെത്തിക്കുക. ആരാലും അറിയാതെ മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ രവിയെ കേരള സോഷ്യൽ സെൻററും ശക്തി തീയറ്ററും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് നാട്ടിലെത്തിക്കാനാവുന്നത്. ഇന്ത്യന്‍ എംബസിയുടെ പൂർണ്ണ സഹായം ഇൗ ദൗത്യത്തിനുണ്ട്. ശക്തി തിയറ്റേഴ്സ് പ്രവർത്തകന്‍ പ്രകാശ് തച്ചങ്ങാട് രവിയെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.