ദുബൈ: വികസന പ്രവർത്തനങ്ങൾക്കായി റാസൽഖോർ വന്യജീവി സങ്കേതം താൽക്കാലികമായി അടച്ചു. 65 കോടി ദിർഹമിന്റെ വികസനപ്രവർത്തനങ്ങളാണ് കേന്ദ്രത്തിൽ നടത്തുക.
ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ അടുത്ത വർഷം അവസാനത്തോടെ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അപൂർവ ജീവികളുടെ ആവാസ കേന്ദ്രമായ റാസൽഖോർ വന്യജീവി സങ്കേതം ദുബൈയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ശീതകാല വേളകളിൽ ഫ്ലമിംഗോകളുടെ ഇഷ്ട ഇടമാണിവിടെ. കൂടുതൽ വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
ആദ്യഘട്ടത്തിൽ ജലാശയങ്ങളുടെ വിസ്തൃതി 144 ശതമാനം വർധിപ്പിച്ച് മൊത്തം വിസ്തൃതി 74 ഹെക്ടറാക്കും. കൂടാതെ പത്തേക്കർ ചളിത്തട്ടുകൾ കൂടി കൂട്ടിച്ചേർക്കും. ഇത് ദേശാടനപക്ഷികൾക്ക് തീറ്റകേന്ദ്രങ്ങളായി വർത്തിക്കും. അതോടൊപ്പം വൈവിധ്യമാർന്ന സമുദ്ര സസ്യ ജീവജാലങ്ങളെ പിന്തുണക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.