റാസൽഖൈമയിൽ വാഹനാപകടം: മംഗലാപുരം സ്വദേശി മരിച്ചു

റാസൽഖൈമ: റാക് ശമൽ എമിറേറ്റ്സ് റോഡിൽ കാർ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. മംഗലാപുരം ഗുരുകമ്പള മുടുപേരാർ സന കൗസ ർ എ.കെ.മൻസിലിൽ അബ്‌ദുൽ ഖാദറി​ന്‍റെ മകൻ ഷുഹൈബ് അഹമ്മദ് (30) ആണ് മരിച്ചത്.

സഹോദരങ്ങളായ സമീർ, സുഹൈൽ എന്നിവർക്കൊപ്പം അൽ റംസിൽ മൊബൈൽ സ്ഥാപനം നടത്തി വരികയായിരുന്നു. സ്പോൺസറോടൊപ്പം ഷാർജയിലേക്കുള്ള യാത്രക്കിടയിലാണ്​ കാർ അപകടത്തിൽപെട്ടത്​.

റാക് ഉബൈദുല്ലാഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച പുലർച്ചെ നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മാതാവ്​: അഖ്​തർ ബാനു. ഭാര്യ: ഗുൽനാസ്​ ശൈഖ്​

Tags:    
News Summary - Rasalkhaima Accident: Manglore Native Dead -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.