റാസല്‍ഖൈമയില്‍ നിന്നുള്ള ദൃശ്യം
റാസല്‍ഖൈമ: പുണ്യമാസത്തെ സ്വാഗതം ചെയ്ത് ദീപാലംകൃതമായി റാസല്‍ഖൈമയിലെ തെരുവുകളും താമസ കേന്ദ്രങ്ങളും കച്ചവട സ്ഥാപനങ്ങളും. രാജ്യത്തിന്റെ പൈതൃകവും മത ചിഹ്നങ്ങളും ഖുര്‍ആന്‍ വചനങ്ങളുമുള്പ്പെടുത്തിയാണ് റൗണ്ടെബൗട്ടുകളിലും പ്രധാന പാതകളിലും അധികൃതര്‍ വര്‍ണ വൈവിധ്യങ്ങളില്‍ വൈദ്യുതി ദീപങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്.
വിവിധ കേന്ദ്രങ്ങളില്‍ റമദാന് ടെന്റുകളും ഒരുങ്ങിക്കഴിഞ്ഞു. മതകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ മസ്ജിദുകളിലെ അറ്റകുറ്റപ്പണി-ശുചീകരണ പ്രവൃത്തികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വാണിജ്യ സ്ഥാപനങ്ങള്‍ പ്രത്യേക റമദാന് ഓഫറുകള്‍ പരസ്യപ്പെടുത്തിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഇഫ്താര്‍ വിരുന്നുകള്‍ ഊഷ്മളമാക്കാന്‍ വിശ്വാസികളും കൂട്ടായ്മകളും ഒരുങ്ങുമ്പോള്‍ ഹോട്ടലുകളും റസ്റ്റാറന്റുകളും വ്യത്യസ്ത നോമ്പ് വിഭവങ്ങളുടെ അറിയിപ്പ് നല്കി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.