റാസൽഖൈമയിലെ ബീച്ചുകൾ താൽക്കാലികമായി അടച്ചു

റാസൽഖൈമ: പൊതുസുരക്ഷ മുൻനിർത്തി റാസൽഖൈമയിലെ എല്ലാ പൊതു ബീച്ചുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. റാസൽഖൈമ പബ്ലിക് സർവീസസ് ഡിപാർട്മെന്‍റും റാസൽഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സും സംയുക്തമായാണ് ഈ സുരക്ഷാ മുൻകരുതൽ പ്രഖ്യാപിച്ചത്.

തീരദേശ മേഖലകളിലേക്ക് പോകരുതെന്നും താമസക്കാരും സന്ദർശകരും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ വഴിയാണ് നിർദേശം പുറപ്പെടുവിച്ചത്.

ബീച്ചുകൾ എപ്പോൾ തുറക്കുമെന്ന് തീയതി പ്രഖ്യാപിച്ചിട്ടില്ല. കാലാവസ്ഥയും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം ഇതുസംബന്ധിച്ച തുടർന്നുള്ള വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും. ഈ താൽക്കാലിക അടച്ചുപൂട്ടൽ കാലയളവിൽ പൊതുജനങ്ങൾ നൽകുന്ന സഹകരണത്തിനും പിന്തുണക്കും അധികൃതർ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Beaches in Ras Al Khaimah have been temporarily closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.