റമദാൻ; ഓ​ൺ​ലൈ​ൻ ചാ​രി​റ്റി ത​ട്ടി​പ്പി​നെ​തി​രെ മു​ന്ന​റി​യി​പ്പ്​

ദു​ബൈ: റ​മ​ദാ​നി​ൽ ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ ചാ​രി​റ്റി​ക​ളു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്. സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന സം​ശ​യ​ക​ര​മാ​യ രീ​തി​യി​ലു​ള്ള സം​ഭാ​വ​ന അ​ഭ്യ​ർ​ഥ​ന​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യോ പ​ണം ന​ൽ​കു​ക​യോ ചെ​യ്യ​രു​ത്. അ​ന​ധി​കൃ​ത​മാ​യി പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നാ​യി ത​ട്ടി​പ്പു​കാ​രും ചി​ല ഗ്രൂ​പ്പു​ക​ളും റ​മ​ദാ​നി​ൽ വി​ശ്വാ​സി​ക​ളു​ടെ കാ​രു​ണ്യ​വും സ​ഹാ​നു​ഭൂ​തി​യും ചൂ​ഷ​ണം ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്.

അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്​​താ​ക്ക​ളി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സം​ഭാ​വ​ന​ക​ളും സ​കാ​ത്തും ഔ​ദ്യോ​ഗി​ക​വും അം​ഗീ​കാ​ര​മു​ള്ള​തു​മാ​യ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളി​ലൂ​ടെ മാ​ത്രം ന​ൽ​കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു. കിം​വ​ദ​ന്തി​ക​ളും ഓ​ൺ​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​നാ​യു​ള്ള ഫെ​ഡ​റ​ൽ നി​യ​മം അ​നു​സ​രി​ച്ച്​ ഓ​ൺ​ലൈ​നാ​യി ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​തും യു.​എ.​ഇ​യി​ൽ ക്രി​മി​ന​ൽ കു​റ്റ​മാ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക​യെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി.

നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്നു മാ​സം ത​ട​വും​ 10,000 ദി​ർ​ഹ​ത്തി​ൽ കു​റ​യാ​ത്ത പി​ഴ​യോ ല​ഭി​ക്കും. സം​ശ​യ​ക​ര​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 901 ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ ദു​ബൈ പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​നി​ലെ പൊ​ലീ​സ്​ ഐ ​സ​ർ​വി​സ്​ ഉ​പ​യോ​ഗി​ച്ചോ ഇ-​ക്രൈം പ്ലാ​റ്റ്​​ഫോ​മി​ലോ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു. ‘യാ​ച​ന​യി​ല്ലാ​ത്ത സ​മൂ​ഹം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന്​ കീ​ഴി​ൽ ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന വാ​ർ​ഷി​ക കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. റ​മ​ദാ​നി​ലു​ട​നീ​ളും ന​ട​ത്തു​ന്ന കാ​മ്പ​യി​നി​ലൂ​ടെ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളേ​യും സം​ഘ​ട​ന​ക​ളേ​യും പി​ടി​കൂ​ടി​ക​യാ​ണ്​ ല​ക്ഷ്യം. അ​തോ​ടൊ​പ്പം പൊ​തു​ജ​ന അ​വ​ബോ​ധം വ​ള​ർ​ത്തു​ക, സു​ര​ക്ഷി​ത​വും നി​യ​ന്ത്രി​ത​വു​മാ​യ സം​ഭാ​വ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളും കാ​മ്പ​യി​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ റ​സി​ഡ​ൻ​സി ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫ​യേ​ഴ്​​സ്, ഇ​സ്​​ലാ​മി​ക അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ ചാ​രി​റ്റ​ബി​ൾ ആ​ക്ടി​വി​റ്റീ​സ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ എ​ന്നി​വ​രും കാ​മ്പ​യി​നി​ൽ

പ​ങ്കാ​ളി​ക​ളാ​ണ്.

Tags:    
News Summary - Ramadan; Warning against online charity scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.