ഉമ്മുൽഖുവൈൻ: ദൂരസ്ഥലങ്ങളിൽ നിന്നും ഉമ്മുൽ ഖുവൈനിലെത്തുന്ന യാത്രക്കാർക്ക് പട്ടണത്തിൽ പ്രവേശിക്കുന്നതിന്റെ സൂചന നൽകുന്നത് കാലങ്ങളായി നിലകൊള്ളുന്ന ക്ലോക്ക് റൗണ്ട് എബൗട്ട് ആണ്. റേഡിയോ നിലയത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന ഈ കൊച്ചു ഘടികാരഗോപുരം ഒരുവട്ടമെങ്കിലും എമിറേറ്റ് സന്ദർശിച്ചവരുടെ മനസ്സുകളിൽ തങ്ങിനിൽക്കുന്ന ഗൃഹാതുര കാഴ്ച തന്നെയാണ്. പുണ്യമാസത്തിലെ രാവുകളിൽ ഈ ഗോപുരം പ്രകാശവർണങ്ങളാൽ ആകർഷണീയമാക്കി കാഴ്ചക്കാരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ത്രിമാന ചിത്രങ്ങൾ അടങ്ങിയ നിരവധി മാതൃകകൾ നിശ്ചിത സമയങ്ങൾ ഇടവിട്ട് ചുമരുകളിൽ ചാർത്തുന്ന നിറക്കൂട്ടുകൾ എത്ര നോക്കിനിന്നാലും മതിവരില്ല.
റമദാനിൽ ആരംഭിച്ച ഈ പ്രദർശനം ഈദ് ആഘോഷവേളകൾ വരെ തുടരും. അവധി ദിനങ്ങൾ ആസ്വാദ്യകരമാക്കാൻ അനേകം സന്ദർശകരെത്താറുള്ള ഉമ്മുൽ ഖുവൈൻ എമിറേറ്റിലെ പ്രധാന റോഡായ കിങ് ഫൈസൽ സ്ട്രീറ്റിലുള്ള ഈ ആകർഷണം സഞ്ചാരികളുടെ കണ്ണുകൾക്ക് നല്ലൊരു വിരുന്നാവും എന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.