റാസല്‍ഖൈമ: വെള്ളിയാഴ്ച്ച ആരംഭിച്ച രണ്ടാമത് റാക് കോര്‍ണീഷ് ഫെസ്റ്റിവൽ സന്ദര്‍ശകര ുടെ ശ്രദ്ധ നേടുന്നു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊ ദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ രക്ഷകര്‍തൃത്വത്തില്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിര് വാഹക സമിതിയാണ് ഫെസ്റ്റിവലിെൻറ സംഘാടകര്‍. റാക് അല്‍ഖ്വാസിമി കോര്‍ണിഷില്‍ നടക്കുന്ന ഉല്‍സവ പരിപാടികള്‍ 21 വരെ തുടരും.
നാടിെൻറ പൈതൃകങ്ങളും പൂര്‍വികരുടെ ജീവിത രീതികളുടെയും നേര്‍ക്കാഴ്ച്ചകള്‍ ഒരുക്കിയിട്ടുള്ള കോര്‍ണീഷില്‍ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെ കലാ പ്രകടനങ്ങളും കുടുംബങ്ങള്‍ക്ക് ഉല്ലസിക്കാനുള്ള വേദികളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. ലോക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ റാസല്ഖൈമയിലെത്തുന്നവര്ക്ക് സന്തോഷമുളവാക്കുന്ന രീതിയിലാണ് കോര്‍ണീഷ് ഫെസ്റ്റിവല്‍ സംവിധാനിച്ചിരിക്കുന്നതെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് മേജര്‍ യൂസഫ് അബ്ദുല്ല അല്‍ തനൈജി അഭിപ്രായപ്പെട്ടു.
മുന്‍ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി പരിപാടികളിലും മറ്റും നൂതന രീതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ശാസ്ത്രാവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ള ഇന്നോവേഷന്‍ വേദികള്‍ കുട്ടികളെയും യുവ സമൂഹത്തെയും ആകര്‍ഷിക്കുന്നുണ്ട്. സ്കൂള്‍-, കോളജ് വിദ്യാര്‍ഥികളാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും യൂസഫ് തുടര്‍ന്നു. വൈകുന്നേരം നാലിന് തുടങ്ങുന്ന ഉല്‍സവ പരിപാടികള്‍ പത്ത് മണി വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.