ടീം ​മീ​ഡി​യ പ​ട്രോ​ളി​ങ് സേ​വ​നം സ്തു​ത്യ​ര്‍ഹ​മെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി

റാ​സ​ല്‍ഖൈ​മ: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് മീ​ഡി​യ പ​ട്രോ​ളി​ങ്​ ടീം ​ന​ല്‍കു​ന്ന പി​ന്തു​ണ അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി. സാ​ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു പു​റ​മെ സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ത്തി​ന് ദ്രു​ത​ഗ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് മീ​ഡി​യ പ​ട്രോ​ള്‍ ടീം ​കൈ​ക്കൊ​ള്ളു​ന്ന​ത്. ഇ​ത് സേ​നാ​വി​ഭാ​ഗ​ത്തി​ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കും സ​മൂ​ഹ​ത്തി​ല്‍ സു​ര​ക്ഷി​ത​ത്വ ബോ​ധം വ​ള​ര്‍ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്. റാ​ക് പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പി​ന് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള പ​ട്രോ​ള്‍ വാ​ഹ​നം സ​മ​ര്‍പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ലി അ​ബ്ദു​ല്ല. സ​ർ​വ മേ​ഖ​ല​ക​ളി​ലു​മെ​ന്ന​പോ​ലെ മീ​ഡി​യ രം​ഗ​ത്തും ന​വീ​ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും പൊ​ലീ​സ് മേ​ധാ​വി തു​ട​ര്‍ന്നു.

Tags:    
News Summary - Rak Police Chief said that Team Media Patrol service is commendable.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.