റാക് കേരള സമാജം വനിതാ ദിനാഘോഷം ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ്
കെ. അസൈനാര്‍ ഉദ്ഘാടനം ചെയ്യുന്നു
റാസല്‍ഖൈമ: റാക് കേരള സമാജം വനിതാ വേദി 'വളകിലുക്കം' വനിതാദിനം ആഘോഷിച്ചു. ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങ് വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. സമാജം വനിതാ വിഭാഗം പ്രസിഡന്റ് മിനി ബിജു അധ്യക്ഷത വഹിച്ചു.
കുറഞ്ഞ നിരക്കില്‍ ഫുഡ് വിതരണം നടത്തി ശ്രദ്ധ നേടിയ ആയിശ ഖാനെ ആദരിച്ചു. സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, സജി ഗുരുവായൂര്‍, നാസര്‍ അല്‍മഹ, എ.കെ. സേതുനാഥ്, സുരേഷ് വേങ്ങോട്, സിംസണ്‍ ജേക്കബ്, ബബിത നൂര്‍, സൗദ അയൂബ്, കവിത പ്രദോഷ്, സബ്ന നസീര്‍, നജ്ല നാസര്‍ എന്നിവര്‍ സംസാരിച്ചു. റുബീന അന്‍സാര്‍ സ്വാഗതവും ഷൈനി സന്തോഷ് നന്ദിയും പറഞ്ഞു. ചിത്രരചന മല്‍സരത്തില്‍ നൈമ, ദേവിക കിഷോര്‍, നൈസ് മെഹര്‍ (ജൂനിയര്‍), എയ്ഞ്ചല്‍ സാറാ ജേക്കബ്, ഷംസ ഫാത്തിമ, മറിയം ജോണി (സബ് ജൂനിയര്‍), അക്ഷയ് ജയേഷ്, ആയിഷ ഷെറിന്, സൈറ (സീനിയര്‍), മൈലാഞ്ചി മല്‍സരത്തില്‍ ഷാദിയ നാസര്‍, അനീഷ് ആദില്‍, ബാസുരി നിഷ, മലയാളി മങ്ക മല്‍സരത്തില്‍ നീതു നിഖില്‍, സുജിയ സനു, രേഷ്മ രാജു, രേഷ്മ ആന്റണി എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.