Posted On
date_range Updated On
date_range അബൂദബിയിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു
അബൂദബി: കൊല്ലം കൊട്ടിയം സ്വദേശിയും അബൂദബി ഇത്തിഹാദ് എയർവേയ്‌സ് കാറ്ററിങ് സർവീസസ് ജീവനക്കാരനുമായ രഞ്ജിത് രാജേന്ദ്രൻ പിള്ള (32) അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് അബൂദബി ശൈഖ് ഷെഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച യുവാവ് ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് മരിച്ചത്. ബനിയാസിലെ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ചശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.