ദുബൈ: വർഷങ്ങളായി വിവിധ പരിപാടികളിൽ അവതാരകനായും പ്രാസംഗികനായും ഉദ്ഘാടകനാ യും സമ്മാന ജേതാവും ദാതാവുമായി അദ്ദേഹം ചിരിയും ചിന്തയും പകർന്നിട്ടുള്ള ആ മുറിക്കുള്ളിൽ ഇന്നലെ ചിരി മാഞ്ഞുപോയിരുന്നു. സഹപ്രവർത്തകരും മാധ്യമ സുഹൃത്തുക്കളും പൗരപ്രമുഖരുമെല്ലാം ഒത്തു ചേർന്നിരുന്ന് പറഞ്ഞതു മുഴുവൻ ആ നഷ്ടപ്പെട്ടുപോയ ആ ചിരിയെക്കുറിച്ചായിരുന്നു. കത്തിച്ചുവെച്ചൊരു നിലവിളക്കിനു മുന്നിൽ മാല ചാർത്തപ്പെട്ട ചിത്രത്തിലിരുന്ന് രാജീവ് ചെറായി അതിനു സാക്ഷിയായി. അകാലത്തിൽ നഷ്ടപ്പെട്ടുപോയ പ്രിയ സുഹൃത്ത് രാജീവ് ചെറായിക്ക് സ്മരണാഞ്ജലി അർപ്പിക്കാനായി നിരവധി പേരാണ ദുബൈ ദേരയിലെ ഫ്ലോറ ഗ്രാൻറിൽ എത്തിച്ചേർന്നത്.
മിമിക്രി മേഖലയിൽ നിന്നുള്ള മികച്ച കലാകാർക്ക് രാജീവ് ചെറായിയുടെ ഒാർമക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുമെന്ന് റേഡിയോ ഏഷ്യ കിഷ് ബന്ദോപാധ്യായ അറിയിച്ചു. സി.ഇ.ഒ ബ്രിജ് രാജ് ബല്ല ,മാർക്കറ്റിംഗ് വൈസ് പ്രസിഡൻറ് ജയലക്ഷ്മി ,ജിക്കു ജോസഫ് ,ന്യൂസ് എഡിറ്റർ ഹിഷാം അബ്ദുൽ സലാം, നടിയും മുൻ റേഡിയോ ഏഷ്യ അവതാരകയുമായ ആശാ ശരത്, മാധ്യമ പ്രവർത്തകരായ എം.സി.എ .നാസർ,പി.പി.ശശീന്ദ്രൻ, നിസാർ സെയ്ദ്, സാദിഖ് കാവിൽ, യു.എ.ഇ എക്സ്ചേഞ്ച് മീഡിയാ വിഭാഗം ഡയറക്ടർ കെ കെ .മൊയ്ദീൻ കോയ, ചിരന്തന പ്രസിഡൻറ് പുന്നയ്ക്കൽ മുഹമ്മദലി,രാജീവ് കോടമ്പള്ളി, കെ.വി.ഷംസുദ്ധീൻ .അഡ്വ.ഹാഷിക്, ബാല,സുരേഷ് ചെറായി തുടങ്ങിയവർ സംസാരിച്ചു . ശശികുമാർ രത്നഗിരി, രഞ്ജിനി സന്തോഷ്,മഹേഷ് തുടങ്ങി സുഹൃത്തുക്കളും ശ്രോതാക്കളും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.