ഷാർജ: സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കളെയും കോർപ്പറേറ്റുകളെയും ബഹിഷ്കരിക്കാൻ മാധ്യമങ്ങൾ ധൈര്യം കാണിക്കണമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായിയും സാഗരികാ ഘോഷും ആഹ്വാനം ചെയ്തു. കുമ്പിടാൻ പറയുേമ്പാൾ മുട്ടിലിഴയുന്നവർ എന്നാണ് അടിയന്തിരാവസ്ഥക്കാലെത്ത മാധ്യമങ്ങളെ കുറിച്ച് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ ആവശ്യപ്പെടുക പോലും ചെയ്യാതെ സ്രാഷ്ടാംഗം നമിക്കുന്നവരായി മാറിയിരിക്കുകയാണ്. ഷാർജ അന്താരാഷ്ട്ര പുസ്തക മേളക്കിടെ മലയാളി മാധ്യമ പ്രവർത്തകരുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ഇന്ത്യൻ മാധ്യമ രംഗം വിശിഷ്യാ ടി.വി ചാനലുകൾ കടുത്ത വിശ്വാസ തകർച്ച നേരിടുകയാണ്. വലിയ അന്വേഷണാത്മക മാധ്യമ പ്രവർത്തനം നടത്തുന്നു എന്ന് വീമ്പിളക്കുന്നവർക്കും വമ്പൻമാരെക്കുറിച്ച് വാർത്തകൾ നൽകാൻ ഭയമാണ്. പൊലീസുകാരൻ ചെയ്ത അഴിമതി വലിയ വാർത്തയാക്കും എന്നാൽ പൊലീസ് മേധാവിയുടെ അഴിമതി അവർക്ക് വാർത്തയല്ല. ചെറു നേതാക്കൾക്കെതിരെ വാർത്തകൾ പുറത്തുവിടും. എന്നാൽ അമിത്ഷായുടെ മകനെക്കുറിച്ചോ സുരക്ഷാ ഉപദേശകെൻറ മകെൻറ സ്ഥാപനത്തിെൻറ അരുതായ്മകളെക്കുറിച്ചോ വാർത്തകൾ നൽകാൻ ധൈര്യമില്ല. മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ കോർപ്പറേറ്റ് അഴിമതിക്കൂട്ടുകെട്ടിെൻറ ഭാഗമായി മാറുന്നതിെൻറ ദോഷഫലമാണിന്നു കാണുന്നെതന്ന് രാജ്ദീപ് പറഞ്ഞു. തികച്ചും അധാർമികമായ മാധ്യമ പ്രവർത്തനം നടത്തുന്ന ചാനലുകളുടെ മുതലാളിമാർ പാർലമെൻറിൽ കടന്നുകൂടി ധാർമികത പ്രസംഗിക്കുന്നതിനും നമ്മൾ സാക്ഷികളാവുന്നു.
മാധ്യമങ്ങൾ പലപ്പോഴും പരാന്നഭോജികളായി മാറുന്നുവെന്നാണ് സാഗരിക വിശേഷിപ്പിച്ചത്. മന്ത്രിമാർ തങ്ങൾ നടത്തുന്ന പരിപാടികൾക്ക് മന്ത്രിമാർ വന്നില്ലെങ്കിലോ, സിനിമാ താരങ്ങൾ ഡാൻസ് കളിച്ചില്ലെങ്കിലോ എന്നെല്ലാം ഭയന്നാണ് അവർക്കെതിരെ വാർത്ത നൽകാൻ മടി കാണിക്കുന്നത്. ഭൂരിഭാഗം പത്രപ്രവർത്തകരും മികച്ച ധാർമിക മൂല്യം പുലർത്തുന്നവരാണെങ്കിലും സ്ഥാപനങ്ങളുടെയും മുതലാളിയുടെയും താൽപര്യങ്ങൾക്കുവേണ്ടി വൃത്തികെട്ട രീതിയിൽ ജോലി ചെേയ്യണ്ടി വരികയാണ്.
പണം വാങ്ങി ഇല്ലായ്മ ചെയ്യുന്ന ഗുണ്ടാ സംഘങ്ങളെപ്പോലെ സുപാരിക്കാരായി മാധ്യമങ്ങൾ മാറുന്നുെവന്ന് രാജ്ദീപ് പറഞ്ഞു. ബി.െജ.പി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന അവസാന കോട്ടയാണ് കേരളം. പണ്ട് കേരളത്തിൽ നടക്കുന്ന സംഭവങ്ങളൊന്നും ദേശീയ മാധ്യമങ്ങൾക്ക് വാർത്തയായിരുന്നില്ല. ഇന്ന് ചെറു സംഭവങ്ങൾ പോലും പെരുപ്പിച്ചു കാണിക്കുന്നു. അമിത്ഷായുംകൂട്ടരും സംവിധാനം ചെയ്ത വാർത്തകളാണതെല്ലാം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ വലിയ ഒറ്റകക്ഷിയായേക്കും എന്നാണ് കണക്കുകൂട്ടലെന്നും എന്നാൽ മികച്ച മുന്നണി കൂട്ടുെകട്ടുകളുണ്ടായാൽ കഥ മാറിയേക്കാമെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. എം.സി.എ നാസർ മോഡറേറ്ററായി.
രാജ്ദീപ് എഴുതിയ ഡെമോക്രസി ഇലവൻ, സാഗരികയുടെ ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈംമിനിസ്റ്റർ എന്നീ പുസ്തകങ്ങൾ സംബന്ധിച്ച സംഭാഷണവും മേളയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.