വിൻ ഗോൾഡ് വിത് റെയിൻബോ പ്രൊമോഷെൻറ ആദ്യ നറുക്കെടുപ്പ് ദുബൈ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അൽ മാരി, ചോയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു
ദുബൈ: മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന റെയിൻബോ മിൽക്ക് പ്രൊമോഷെൻറ ആദ്യ നറുക്കെടുപ്പിൽ ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫഖ്‌ർ അൽ പഞ്ചാബ് റെസ്റ്റാറൻറിലെ പാക്കിസ്ഥാൻ സ്വദേശി റൂമൻ മൻസൂർ 40,000 ദിർഹം ഗോൾഡ് വൗച്ചറിെൻറ വിജയിയായി. കൂപ്പൺ നമ്പർ 35037 ആണ് നേട്ടമുണ്ടാക്കിയത്.
പ്രോത്സാഹന സമ്മാനങ്ങളായ 10,000 ദിർഹമിന്‍റെ ഗോൾഡ് വൗച്ചറുകൾ ദുബൈ പാർക്കോ റസ്റ്റാറൻറിലെ റിയാസ് പുതിയ പുരയിൽ (32901), അബൂദബി എലെക്ട്ര സ്ട്രീറ്റിലെ സിരാജ് അൽ ലൈയ്‌ലി റസ്റ്റാറൻറിലെ മുഹമ്മദ് സലീമുദ്ധീൻ (16970), ദുബൈ ഖിസൈസ് അൽ നഹ്ദയിലെ ടേസ്റ്റി ടി കഫെറ്റീരിയയിലെ മുസ്തഫ അബ്ബാസ് (35319) ഷാർജ ജുൽനർ ട്രേഡിങ്ങിലെ ഹേമന്ത് വാഗ് (38119) എന്നിവരും സ്വന്തമാക്കി.
ജനുവരി ഒമ്പത് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്റ്റോറൻറ്, കഫറ്റീരിയകൾക്കായി നടത്തുന്ന അഞ്ച് നറുക്കെടുപ്പുകളിലൂടെ നാല് ലക്ഷം ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. ഇനിയുള്ള നാല് നറുക്കെടുപ്പുകൾ ഫെബ്രുവരി 10, മാർച്ച് രണ്ട്, 17, ഏപ്രിൽ അഞ്ച് തീയതികളിലാണ് നടക്കുന്നത്.
യു.എ.ഇയിലെ റെസ്റ്റാറൻറ്, കഫറ്റീരിയ ഉടമസ്ഥർക്ക് ലളിതമായി മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ അല്ലെങ്കിൽ ഒരു കാർട്ടൺ 410 ഗ്രാം ഏലക്കാ പാലോ വാങ്ങുന്നതിലൂടെ സെയിൽസ്മാൻമാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെയാണ് നറുക്കെടുപ്പിന് അവസരം ലഭിക്കുന്നത്. നറുക്കെടുപ്പിൽ ദുബൈ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അൽ മാരി, ചോയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.