ദുബൈ: റെയിൻബോ മിൽക്ക് വിൻ 3.6 കിലോ ഗോൾഡ് പ്രൊമോഷെൻറ അഞ്ചാം നറുക്കെടുപ്പ് ദുബൈ ചോയ്‌ത്രം ഹെഡ് ഓഫിസിൽ നടന്നു. 400 ഗ്രാം സ്വർണം സമ്മാനത്തിന് മണ്ണാർക്കാട് സ്വദേശി അലി അബു താഹിർ അർഹനായി. ദുബൈ ദേര ഫിഷ് റൗണ്ട് എബൗട്ടിനടുത്തുള്ള ടി ജങ്ഷൻ കഫേയിലുള്ള അലി അബു താഹിറിെൻറ 81,304 നമ്പറിലുള്ള കൂപ്പണാണ് സമ്മാനത്തിന് അർഹമായത്.
ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന അഞ്ചാം നറുക്കെടുപ്പിൽ 50 ഗ്രാമിെൻറ വിജയികളായത് റാസ് അൽ ഖൈമയിലെ ബ്ലൂ സീ കഫറ്റീരിയയിലെ മുഹമ്മദ് ഹുസൈൻ (83524), അൽഐൻ അൽ യഹാറിലെ കിംഗ് അൽ കറകിലെ സലാഹുദ്ദിൻ മൊഫൈ സുല്ലാഹ് (63982), ദേര ദുബൈ അൽ റാസിലെ ആവോൺ റസ്റ്റാറൻറിലെ സദുദാദു ഷിൻഡെ (93543), ദുബൈ ഖിസൈസിലുള്ള അൽ റഹ്മാൻ റസ്റ്റാറൻറിൽ മുഹമ്മദ് ഷാഫി (75923) എന്നിവരാണ്.
ദുബൈ ഇക്കണോമിക് നറുക്കെടുപ്പ് വിഭാഗത്തിലെ മുഹമ്മദ് ഹസൻ മുഹമ്മദ് മേൽനോട്ടം വഹിച്ചു. ചോയ്‌ത്രം സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ് ഏരിയ മാനേജർ മോസം ബഷീർ നകാശ്, ഫ്രീസ് ലാൻഡ് ഏരിയ മാർക്കറ്റിംഗ് മാനേജർ ഇസ്ലാം ശമ എന്നിവർ പങ്കെടുത്തു. ആറാമത്തേയും അവസാനത്തേതുമായ നറുക്കെടുപ്പ് ഏപ്രിൽ അഞ്ചിന് നടക്കും. യു.എ.ഇയിലെ റസ്റ്റാറൻറ്, കഫറ്റീരിയ ഉടമസ്ഥർക്ക് മൂന്നു കാർട്ടൺ റെയിൻബോ കാറ്ററിങ് പാക്കോ ഏലക്കായുടെ 410 ഗ്രാം ഒരു കാർട്ടൺ പാലോ വാങ്ങുന്നതിലൂടെ ലഭിക്കുന്ന കൂപ്പൺ നറുക്കിട്ടാണ് സമ്മാനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.