Posted On
date_range Updated On
date_range രാജ്യത്ത് കിഴക്കൻ മേഖലയിൽ മഴ ലഭിച്ചു
ദുബൈ: കനത്ത ചൂടിനിടെ ആശ്വാസമായി രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ചൊവ്വാഴ്ച രാവിലെ മഴ ലഭിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരുന്നു. ചില ഭാഗങ്ങളിൽ പൊടിക്കാറ്റും റിപ്പോർട്ട് ചെയ്തു.
നേരത്തേ രാജ്യത്ത് ചില ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ 10 മണിയോടെയാണ് ഫുജൈറയിലെ ചില ഭാഗങ്ങളിൽ മഴ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.