ഷാർജ: ഷാർജയിലെ റോഡുകളിലൂടെ അമിത ശബ്ദമുണ്ടാക്കി പായുന്ന വാഹനങ്ങൾക്ക് ഇനി പിടിവീഴും. അനുവദനീയമായതിലും കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്നത് കെണ്ടത്താൻ പ്രത്യേക റഡാർ സ്ഥാപിച്ചിരിക്കുകയാണ് പൊലീസ്. ശബ്ദം കൂടുതൽ പുറപ്പെടുവിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ ഇൗ റഡാറുകൾക്ക് സാധിക്കും. വീഡിയോ, ഒാഡിയോ തെളിവുകളും ശേഖരിക്കും. 95 ഡെസിബെല്ലിൽ കൂടുതല ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾക്ക് 2000 ദിർഹം പിഴ ചുമത്തും. ഒപ്പം 12 ബ്ലാക് പോയൻറും നൽകും.
ആറ് മാസം വരെ വാഹനം തടഞ്ഞുവെക്കാനും നിയമം നിർദേശിക്കുന്നുണ്ട്. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പാക്കനാണ് ഇൗ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ഷാർജ പൊലീസ് കമാൻറർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് സിരി അൽ ശംസിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഭാവിയിൽ എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരം ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.