അറസ്റ്റിലായ യുവാവ്
Posted On
date_range Updated On
date_range ക്വാഡ് ബൈക്കിൽ അഭ്യാസം; യുവാവ് അറസ്റ്റിൽ
ദുബൈ: പ്രധാന റോഡിൽ ക്വാഡ് ബൈക്ക് ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. ഇയാളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് പിടികൂടിയത്. 21 വയസുള്ള ഗൾഫ് സ്വദേശിയാണ് പിടിയിലായത്.
ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത ഇയാൾ റോഡിലൂടെ ക്വാഡ് ബൈക്കിൽ സാഹസീക പ്രകടനം നടത്തുന്നതും ഇയാൾ വീഴുന്നതും വീഡിയോയിൽ കാണാം.
ഇയാൾക്ക് പരിക്കേറ്റിരുന്നു. അപകടകമായ ഡ്രൈവിങ്ങിനും കേസ് ചാർജ് ചെയ്തു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഇത്തരം വീഡിയോകൾ ഷെയർ ചെയ്യരുതെന്നും യുവതലമുറയെ തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.