അബൂദബി: യു.എ.ഇ യാത്രാവിമാനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ യു.എ.ഇ ഖത്തറിനെതിരെ അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനക്ക് (െഎ.സി.എ.ഒ) ഒൗദ്യോഗികമായി പരാതി നൽകി. ചിക്കാഗോ കൺവെൻഷൻ ആർട്ടിക്ക്ൾ നമ്പർ 54 പ്രകാരം വിശദമായ പരാതിയാണ് ഫയൽ ചെയ്തിരിക്കുന്നതെന്ന് യു.എ.ഇ പൊതു സിവിൽ വ്യോമയാന അതോറിറ്റി (ജി.സി.എ.എ) ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് ആൽ സുവൈദി പറഞ്ഞു. യു.എ.ഇ യാത്രാവിമാനങ്ങൾക്ക് നേരെയുള്ള ഖത്തറിെൻറ അക്രമാസക്തമായ നടപടികൾ അന്താരാഷ്ട്ര ഉടമ്പടികളുെട ബോധപൂർവമുള്ള ലംഘനമായും സിവിൽ വ്യോമയാന മേഖലക്ക് ഭീഷണിയായുമാണ് പരിഗണിക്കപ്പൈടേണ്ടത്.
ഇത്തരം പ്രകോപനങ്ങൾ ന്യായീകരണമില്ലാത്തതും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷക്ക് വലിയ ഭീഷണിയുമാണ്. പരാതിയിൽ അന്വേഷണം നടത്തേണ്ട തീയതി െഎ.സി.എ.ഒ പിന്നീട് തീരുമാനിക്കുമെന്ന് സൈഫ് മുഹമ്മദ് ആൽ സുവൈദി വ്യക്തമാക്കി.കഴിഞ്ഞയാഴ്ച രണ്ട് യു.എ.ഇ യാത്രാവിമാനങ്ങളുെട നേർക്കാണ് ഖത്തർ യുദ്ധവിമാനങ്ങൾ അപകടകരമായ നിലയിൽ വന്നത്. ഇതിലൊരു വിമാനത്തിെൻറ 200 മീറ്ററോളം അടുത്തെത്തിയിരുന്നു ഖത്തർ യുദ്ധ വിമാനം. യാത്രാവിമാനത്തിെല പൈലറ്റിെൻറ അവസരോചിത നീക്കം കാരണമാണ് അപകടമൊഴിവായത്. ജനുവരിയിലും രണ്ട് യു.എ.ഇ യാത്രാവിമാനങ്ങൾക്ക് ഖത്തർ തടസ്സം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.