പുസ്തക സഞ്ചി
വിജയത്തിന്റെ കാൽപാടുകൾ
യു.എ.ഇയിൽ നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ 15 പ്രമുഖ വ്യക്തികളുടെ ജീവിതകഥ ചേർത്തുവെച്ച പുസ്തകമാണ് ഡോ. ഹസീന ബീഗം എഴുതിയ ‘വിജയത്തിന്റെ കാൽപാടുകൾ’. ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ 10ന് രാത്രി 7.30ന് പ്രകാശനം ചെയ്യും.
പുസ്തകം: വിജയത്തിന്റെ കാൽപാടുകൾ
രചയിതാവ്: ഡോ. ഹസീന് ബീഗം
പ്രകാശനം: നവംബർ 10ന് രാത്രി 7.30ന്
പെൺപുലരികൾ
റാസൽഖൈമയിൽ നിന്നുള്ള പ്രവാസി മലയാളിയായ സബ്ന നസീറിന്റെ ആദ്യ കഥാസമാഹാരമാണ് ‘പെൺപുലരികൾ’. ഇരുപത്തഞ്ചോളം കഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നവയാണ് ഇവയിൽ പലതും. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ഷാർജ അന്താരാഷ്ട്ര പുസ്തക വേദിയിൽ നവംബർ ഏഴിന് രാത്രി ഏഴിന് പുസ്തകം പ്രകാശനം ചെയ്യും.
പുസ്തകം: പെൺപുലരികൾ
രചയിതാവ്: സബ്ന നസീർ
പ്രകാശനം: നവംബർ
ഏഴ് രാത്രി ഏഴിന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.