Posted On
date_range Updated On
date_range പുറത്തിൽ കൂട്ടം കോഓഡിനേഷൻ യോഗം ചേർന്നു
അബൂദബി: പുറത്തിൽ നിവാസികളുടെ കൂട്ടായ്മയായ യു.എ.ഇ പുറത്തിൽ കൂട്ടം കോഓഡിനേഷൻ ടീമിന്റെ യോഗം ശനിയാഴ്ച അബൂദബിയിൽ നടന്നു. ഗ്രൂപ് അംഗങ്ങളുടെയും പുറത്തിൽ നിവാസികളുടെയും വാർഷിക മീറ്റ് അടുത്തവർഷം ഫെബ്രുവരി ഒമ്പതിന് വിപുലമായി അബൂദബിയിൽ നടത്താൻ യോഗത്തിൽ തീരുമാനിച്ചു.
ജലീൽ പാറമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ടി.സി. നാസർ ഉദ്ഘാടനം ചെയ്തു. പി.പി. സൽമാൻ, റഫീക്ക് മൊട്ടക്കൽ, നൗഷാദ് തറാല്, കാസിം പി.ടി, അനസ്, റംസി, ശിഹാബ്, ജാബിർ, ലംറു എന്നിവർ സംസാരിച്ചു. എം.പി. ഫൈസൽ സ്വാഗതവും സിദ്ദീഖ് തറാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.