ദുബൈ: യു.എ.ഇയിലെ പ്രൊഫഷണൽ ഫോട്ടോ-വീഡിയോ ഗ്രാഫർമാരുടെ വാട്സാപ്പ് കൂട്ടായ്മയായ ‘പ്രഫഷണൽ ഫോട്ടോ ബഗ്സി’ലെ അംഗങ്ങൾ ദുബൈ മുഹൈസ്ന മദീനമാളിൽ ഒത്തുകൂടി. നൗഫൽ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി പൊന്നാനി ആമുഖ പ്രഭാഷണം നടത്തി. നൗഫൽ പെരിന്തൽമണ്ണ, ഷാഫി പൊന്നാനി, മുസ്തഫ, പ്രജിത്ത്, ഷാഫി ഇമേജസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകി. എ.ഐ, ഗ്രാഫിക് ഡിസൈനിങ്, ഇവന്റസ് തുടങ്ങിയ മേഖലകളെ കുറിച്ചും ചർച്ച നടന്നു.
ഫോട്ടോ ബഗ്സ് അംഗങ്ങളായ സുരേഷ് കുമാർ , നജീബ് ഗോൾഡൻ, നൗഫൽ, പെരിന്തൽമണ്ണ, ഫിറോസ് ആലുവ, ഷൈജിത്ത്, പ്രജിത്ത്, ഷിഹാബ്, ഷാഫി, ഉണ്ണി നിക്കോൺ, സജീവ്, സാബിത്ത്, മുസ്തഫ, ഷാജി കമാൽ, നജീബ്, റംസി മഞ്ചേരി, ഫാസി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.