അസീബ
Posted On
date_range Updated On
date_range അജ്മാനിൽ മലയാളിയായ ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു
അജ്മാൻ: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി അജ്മാനിൽ അമിതരക്ത സമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു.
പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകൾ അസീബയാണ് മരിച്ചത്. 35 വയസായിരുന്നു. അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്‍റെ ഭാര്യയാണ്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവിനെയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മകൾ: മെഹ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.