????? ???? ??? ??????? ?? ???????

മഴക്ക്​ വേണ്ടി പ്രാർഥിക്കാൻ ശൈഖ്​ ഖലീഫയുടെ ആഹ്വാനം

അബൂദബി: യു.എ.ഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്​ച രാവിലെ 11.30ന്​ മഴക്ക്​ വേണ്ടിയുള്ള നമസ്​കാരം (സലാത്തുൽ ഇസ്​തിഖാഅ്​) നിർവഹിക്കാൻ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ആഹ്വാനം ചെയ്​തു. രാജ്യത്തിനും ജനങ്ങൾക്കും മഴയും കാരുണ്യവും സമൃദ്ധിയും ലഭ്യമാക്കാൻ ദൈവത്തോട്​ പ്രാർഥിക്കണമെന്ന്​ ശൈഖ്​ ഖലീഫ പറഞ്ഞു.
എല്ലാ പള്ളികളിലും നമസ്​കാരത്തിനുള്ള ഒരുക്കം നടത്താൻ ദുബൈയിലെ ഇസ്​ലാമികകാര്യ^ജീവകാരുണ്യ പ്രവർത്തന വകുപ്പ്​, ഷാർജ ഇസ്​ലാമികകാര്യ വകുപ്പ്​, ഇസ്​ലാമികകാര്യ^ഒൗഖാഫ്​ ജനറൽ അതോറിറ്റിയുടെ യു.എ.ഇയിലെ മുഴുവൻ ശാഖകൾ എന്നിവയുമായി ഏകോപനം നടത്തിയിട്ടുണ്ടെന്ന്​ ഇസ്​ലാമികകാര്യ^ഒൗഖാഫ്​ ജനറൽ അതോറിറ്റി ചെയർമാൻ ഡോ. മുഹമ്മദ്​ മതാർ ആൽ കഅബി അറിയിച്ചു.
 
Tags:    
News Summary - pray for rain- shaikh Khaleefa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.