പ്ര​ള​യ​ബാ​ധി​ത​ര്‍ക്ക് ഓ​ണ​ക്കോ​ടി​യു​മാ​യി പ്ര​വാ​സി​ക​ള്‍

ദു​ബൈ: പ്ര​ള​യ​ബാ​ധി​ത​ര്‍ക്കാ​യി ര​ണ്ട് ക​ണ്ടെ​യ്ന​ര്‍ നി​റ​യെ പു​തു​വ​സ്ത്ര​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ വ​ സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് ഉ​മ്മു​ല്‍ഖു​വൈ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന. യു ​എ ഇ​യി​ലെ ഗ്ലോ​ബ​ല്‍ കേ​ര ​ള പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നാ​ണ് പ്ര​ള​യ​ബാ​ധി​ത​ര്‍ക്കാ​യി പു​തു​വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. വി​വി​ധ എ​മി​റേ​റു​ക​ളി​ലെ ചെ​റു​കി​ട വ​സ്ത്ര​വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് പ്ര​വ​ര്‍ത്ത​ക​ര്‍ നേ​രി​ട്ടാ​ണ് വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​കാ​യി​രു​ന്നു.

ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി വ​സ്ത്ര​ങ്ങ​ള്‍ എ​ത്തി​ക്കാ​നാ​ണ് ഇ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ല​ഭി​ച്ച വ​സ്ത്ര​ങ്ങ​ള്‍ അ​ജ്മാ​നി​ലെ​യും ഉ​മ്മു​ല്‍ഖു​വൈ​നി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശേ​ഖ​രി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ടു​ത്ത​ദി​വ​സം ഇ​വ കാ​ര്‍ഗോ വ​ഴി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി അ​ബ്ദു​ല്‍മ​ജീ​ദ് പാ​ടൂ​ര്‍ അ​റി​യി​ച്ചു. പ്ര​ള​യ​ബാ​ധി​ത​ര്‍ക്ക് ഓ​ണ​ത്തി​നോ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലോ നാ​ട്ടി​ലെ പ്ര​വ​ര്‍ത്ത​ക​ര്‍ ഓ​ണ​ക്കോ​ടി എ​ന്ന നി​ല​ക്ക് കൈ​മാ​റാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Tags:    
News Summary - pravasi-pralayam-onakkodi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.