പി.എം. ഹനീഫ് ഫുട്ബാൾ ടൂർണമെന്റ്; ഹസ്ലേഴ്സ് എഫ്.സി ജേതാക്കൾ
ദുബൈ: ദുബൈ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആറാമത് പി.എം. ഹനീഫ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടീം ഡി.ഡി.പി ഹസ്ലേഴ്സ് എഫ്.സി ജേതാക്കളായി. നോബ്ൾ എഫ്.സി ദുബൈ ടീം റണ്ണറപ്പായി. അൽ മദീന എ.സി. സ്പെയർ പാർട്സ്, കെയ്ൻസ് എഫ്.സി ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.
ഖിസൈസിലെ ടാലന്റ് സ്പോർട്സ് ഫെസിലിറ്റിയിൽ നടന്ന ടൂർണമെന്റ് ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അൻവർ നഹ, പി.വി. നാസർ, സക്കീർ പലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, സലിം വെങ്കിട്ട, ഗഫൂർ അൽഫ പ്ലാസ്റ്റിക്, ബസാരി ഒപ്റ്റിക്കൽസ്, മെഡ് സെവൻ ഗ്രൂപ്പ് പ്രതിനിധികൾ, അവന്യൂ ഗ്രൂപ്പ്, അരൂഹ ഹോളിഡേയ്സ്, ആൽഫ ഗാരേജ് തുടങ്ങിയ ബിസിനസ് പ്രമുഖരും, വനിതാ കെ.എം.സി.സി പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് സിദ്ധീഖ് കാലൊടി, ട്രഷറർ സി.വി. അഷ്റഫ്, സലീന പുലാക്കൽ എന്നിവർ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.ടൂർണമെന്റ് ചെയർമാൻ നാസർ പുത്തൂർ, സൈദലവി ചെറുകര, നംഷീദ് അലി, ജൗഹർ കാട്ടുങ്ങൽ, നൂറുദ്ധീൻ കുന്നപ്പള്ളി, അനസ് താഴെക്കോട്, സഹീർ വെട്ടത്തൂർ, ശിഹാബ് അമ്മിനിക്കാട്, ഷുഹൈബ് ആലിപ്പറമ്പ തുടങ്ങിയവർ നേതൃത്വം നൽകി.
അബ്ദുൽ ഗഫൂർ പി.വി.യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുജീബ് അമ്മിനിക്കാട്, ശംസുദ്ദീൻ മണലായ എന്നിവർ സംസാരിച്ചു. അസ്കർ കാര്യാവട്ടം സ്വാഗതവും ശിഹാബ് കായങ്കോടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.