ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി ഇ​ന്ത്യ അ​ബൂ​ദ​ബി, മു​സ​ഫ ഘ​ട​ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​വി​ജ​യി​ക​ൾ

പ്ര​വാ​സി ഇ​ന്ത്യ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

മു​സ​ഫ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി ഇ​ന്ത്യ​യു​ടെ അ​ബൂ​ദ​ബി, മു​സ​ഫ ഘ​ട​ക​ങ്ങ​ൾ സം​യു​ക്ത​മാ​യി വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ഒ​മ്പ​തോ​ളം ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വീ​റും​വാ​ശി​യും മു​റ്റി​നി​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​ബാ​ർ അ​ബൂ​ദ​ബി എ ​ടീം, വി​ന്നേ​ഴ്സ്​ ദു​ബൈ എ ​ടീം, വി​ക്ട​റി മു​സ​ഫ എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. യു.​എ.​ഇ തോ​ൾ​വ​ലി കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​വാ​സി ഇ​ന്ത്യ​യു​ടെ മേ​ഖ​ല നേ​താ​ക്ക​ളാ​യ ഷ​ഫീ​ഖ് വെ​ട്ടം, ക​ബീ​ർ വ​ള്ള​ക്ക​ട​വ്, ത​മീം, സാ​ദി​ഖ്, ഷ​ബീ​ർ വ​ല്ല​പ്പു​ഴ, ഷ​ബീ​ർ മ​ണ്ണാ​ർ​ക്കാ​ട്, ജ​ഹാ​ദ്, റെ​ഗ്​​ലീ​ഫ് ക​മ്മ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Pravasi India Conducted Tug of War competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.