പ്രവാസി ബുക് ട്രസ്റ്റ്  അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദുബൈ : 2016ലെ പ്രവാസി ബുക് ട്രസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള പുരസ്കാരത്തിന് പി. ഹരീന്ദ്രനാഥിന്‍െറ ‘ഇന്ത്യ : ഇരുളുംവെളിച്ചവും’ എന്ന ചരിത്ര ഗ്രന്ഥം അര്‍ഹമായി. 
ജി.സി.സി.യിലെ എഴുത്തുകാര്‍ക്ക് നല്‍കിവരുന്ന പുരസ്കാരത്തിന് പി.മണികണ്ഠന്‍െറ ‘പുറത്താക്കലിന്‍്റെഗണിതം’( ലേഖന സമാഹാരം ) ഷെമി രചിച്ച ‘നടവഴിയിലെ നേരുകള്‍’ (നോവല്‍), സബീന എം സാലിയുടെ ‘കന്യാവിനോദം’ ( കഥാസമാഹാരം), രാജേഷ്ചിത്തിരയുടെ ‘ഉളിപ്പേച്ച്’( കവിതാസമാഹാരം) എന്നിവ അര്‍ഹമായി. 
ജോസ്ലറ്റ് ജോസ്രചിച്ച ‘പുഞ്ചപ്പാടം കഥകള്‍’ എഴുത്തിലെ വേറിട്ട രീതിയിലുള്ളതാണെന്ന് ജൂറി പ്രത്യേക പരാമര്‍ശം നടത്തി. 
അവാര്‍ഡുകള്‍ ഈ മാസം 28ന് വെള്ളിയാഴ്ച അഞ്ചു മണിക്ക് ദുബൈയില്‍ വിതരണം ചെയ്യുമെന്ന്അവാര്‍ഡ് കമ്മറ്റി കണ്‍വീനര്‍ ലത്തീഫ് മമ്മിയൂര്‍ അിറയിച്ചു. 
മുരളിമംഗലത്ത്, ജയറാം സ്വാമി, രമേശ് പെരുമ്പിലാവ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
 
Tags:    
News Summary - Pravasi book trust award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.