Posted On
date_range Updated On
date_range ‘പ്രവാസ രാവ്’ ശനിയാഴ്ച
ഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസ രാവ് 2025’ ആഗസ്റ്റ് 30 ശനിയാഴ്ച വൈകീട്ട് ആറു മണി മുതൽ ഷാർജ ലുലു സെൻട്രൽ മാളിൽ (ആർ.കെ കൺവെൻഷൻ സെന്റർ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഭാഗമായി സംസ്കാരിക സമ്മേളനം, തിരുവാതിര, ഒപ്പന, മാർഗംകളി, സംഘനൃത്തം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് പിന്നണി ഗായിക ഹർഷ ചന്ദ്രനും ക്ലാപ്സ് യു.എ.ഇ മ്യൂസിക് ട്രൂപ്പും ചേർന്നൊരുക്കുന്ന ഗാനമേളയും നടക്കും. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: 0553071693, 0551761325.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.