പ്രകാശൻ തണ്ണീർമുക്കത്തിന്​ റാസൽഖൈമ വി ഹെൽപ് ഫൗണ്ടേഷന്‍റെ സ്നേഹോപഹാരം സമ്മാനിക്കുന്നു

പ്രകാശൻ തണ്ണീർമുക്കത്തിന്​ ഉപഹാരം നൽകി

റാസൽഖൈമ: 22 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന പ്രകാശൻ തണ്ണീർമുക്കത്തിന്​ റാസൽഖൈമ വി ഹെൽപ് ഫൗണ്ടേഷന്‍റെ സ്നേഹോപഹാരം സമ്മാനിച്ചു. റാസൽഖൈമ സ്റ്റീവൻ റോക്ക് കമ്പനിയിൽ നീണ്ടകാലത്തെ സേവനത്തിനിടയിൽ നിരവധി കഥയും കവിതകളും നോവലുകളും എഴുതാൻ കഴിഞ്ഞതും തനതായ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിഞ്ഞതും മറ്റു തൊഴിലാളികൾക്ക് പ്രചോദനമായിട്ടുണ്ടെന്ന് സ്നേഹോപഹാരം നൽകിക്കൊണ്ട് വി ഹെൽപ്‌ ചെയർമാൻ അഡ്വ. നജുമുദ്ദീൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ തോന്നക്കൽ ഷിബു അധ്യക്ഷനായിരുന്നു. ശ്യാം സ്വാഗതവും പ്രകാശൻ തണ്ണീർമുക്കം നന്ദിയും രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.