വഴിതെറ്റിയ മലയാളി കുട്ടിയെ  ഒടുവിൽ പോലീസ്​ വീട്ടിലെത്തിച്ചു

മനാമ:  വഴിതെറ്റി നടന്ന മലയാളി കുട്ടിക്ക്​ പോലീസ്​റ്റേഷൻ അഭയമായി. ഒടുവിൽ പോലീസുകാർ തന്നെ കുട്ടിയെയും കൂട്ടി വീട്​ തെരയാനിറങ്ങി. മണിക്കൂറുകൾക്ക്​ ശേഷം വീട്​ കണ്ടെത്തിയതോടെയാണ്​ പോലീസുകാർക്ക്​ ശ്വാസം നേരെ വീണത്​. ഇന്നലെ വൈകുന്നേരം മുഹറഖ്​ പോലീസ്​ സ്​റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഏഴ്​ വയസുകാരിയെ ട്യൂഷനായി പിതാവി​​​​െൻറ സുഹൃത്താണ്​ കാസിനോയിൽ  കൊണ്ടാക്കിയത്​. എന്നാൽ ട്യൂഷൻ ഇല്ലായെന്നറിഞ്ഞ കുട്ടി വീട്ടിലേക്ക്​ തിരിച്ചപ്പോഴാൾ​ വഴി തെറ്റി​. എ
ങ്ങോ​െട്ടന്നില്ലാതെ നടന്ന്​ കൊണ്ടിരുന്ന കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽ​െപ്പട്ട്​ പോലീസുകാർ കാര്യം അന്വേഷിച്ചപ്പോൾ ഭാഷ​ അറിയാത്തിനാൽ 
ആശയക്കുഴപ്പത്തിലായി. ഒടുവിൽ കുട്ടിയെ ​േപാലീസുകാർ സ്​റ്റേഷനിൽ കൊണ്ടുപോയി. പോലീസുകാർ സ്​റ്റേഷനിലെത്തിച്ചശേഷം കുട്ടിയുടെ ബാഗ്​ തുറന്ന്​ രക്ഷിതാക്കളുടെ ഫോൺ നമ്പരിനായി തെരഞ്ഞെങ്കിലും ലഭിച്ചില്ല.  

ബാഗിലുണ്ടായിരുന്ന കുറച്ച്​ പഴങ്ങൾ പോലീസുകാർ കുട്ടിക്ക്​ കഴിക്കാനും നൽകി. കാര്യങ്ങൾ ചോദിച്ചറിയാൻ ​േപാലീസുകാർ ഒ​രു മലയാളിക്കായി അന്വേഷണം നടത്തു​േമ്പാഴാണ്​ മറ്റൊരു ആവ​ശ്യത്തിനായി കുറ്റ്യാടി സ്വദേശി മുനീർ സ്​റ്റേഷനിലെത്തുന്നത്​. കാര്യങ്ങൾ അറിഞ്ഞശേഷം മുനീർ കുട്ടിയുമായി സംസാരിച്ചു. എന്നാൽ ത​​​​െൻറ മാതാപിതാക്കളുടെ പേര്​  പറഞ്ഞെങ്കിലും മറ്റ്​ വിവരങ്ങളൊന്നും  ലഭിച്ചില്ല. തുടർന്ന്​ ചില സ്​കൂളുകളിലേക്ക്​ വിളിച്ചെങ്കിലും ക്ലാസ്​ ഇല്ലാത്തതിനാൽ അതും വിജയിച്ചില്ല. 
തുടർന്ന്​ പോലീസുകാരുടെ അനുവാദത്തോടെ കുട്ടിയുടെ പേരും ഫോ​േട്ടായും സാമൂഹിക മാധ്യമങ്ങളിൽ മുനീർ പോസ്​റ്റ്​ ചെയ്യുകയും രക്ഷിതാക്കൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്​തു. തുടർന്ന്​ ഇൗ വിവരം മലയാളികളുടെ വാട്ട്​സാപ്പ്​ ഗ്രൂപ്പുകളിൽ പ്രചരിച്ചു. ഇൗ വിവരം ഏറെനേരംചർച്ചകൾക്കും അന്വേഷണങ്ങൾക്കും കാരണമായെങ്കിലും കുട്ടിയുടെ രക്ഷിതാക്കൾ  ഇതിനെ കുറിച്ചറിഞ്ഞില്ല. കുട്ടി ട്യൂഷൻ ക്ലാസിലായിരിക്കും എന്ന ധാരണയിലായിരുന്നുവത്രെ അവർ. 

ഇതിനിടയിൽ കുട്ടി അമ്മയെ കാണണമെന്ന്​ ആവശ്യപ്പെട്ട്​ നിർത്താതെ കരച്ചിൽ തുടങ്ങിയതോടെ ​േപാലീസുകാരും വിഷമത്തിലായി. തുടർന്ന്​ കുട്ടിയെയും മുനീർ കുറ്റ്യാടിയെയും കൂട്ടി പോലീസുകാർ വാഹനത്തിൽ വഴി കണ്ടെത്തൽ ‘യഞ്​ജം’ ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ സ്ഥലങ്ങളിലും  പറഞ്ഞ സ്ഥലങ്ങളിലൂടെയെല്ലാം വാഹനം പലതവണ ഒാടിച്ച്​ പോയെങ്കിലും വീട്​ കണ്ടെത്താനായില്ല. 

ഒടുവിൽ മുഹറഖ്​ സൂഖിൽ ​ൈശഖ്​ അഹ്​മദ്​ മസ്​ജിദി​​​​െൻറ സമീപത്ത്​ എത്തിയപ്പോൾ കുട്ടിക്ക്​ ത​​​​െൻറ വീടിനെ കുറിച്ച്​ കൃത്യമായ ഒാർമവന്നു. തുടർന്ന്​ വാഹനത്തിൽ നിന്നിറങ്ങി വീട്​ കണ്ട​ുപിടിച്ച്​ ചെല്ലു​േമ്പാൾ വീട്ടുകാർ കുട്ടിയെ വിളിക്കാനായി ട്യൂഷൻ നടക്കുന്ന സ്ഥലത്തേക്ക്​ പോകാനുള്ള ഒരുക്കത്തിലായിരുന്നു. കാര്യങ്ങൾ അറിഞ്ഞ അമ്പരന്ന വീട്ടുകാർക്ക്​ ബാഗിൽ വീട്ടിലെ ​ഫോൺ നമ്പരെങ്കിലും ​സൂക്ഷിക്കണമെന്ന ഉപദേശം നൽകിയാണ്​ പോലീസുകാർ മടങ്ങിയത്​. ക്ലൈമാക്​സിൽ പോലീസ്​ അങ്കിൾമാർക്ക്​ കുട്ടി ‘ടാറ്റ’ പറഞ്ഞാണ്​ യാത്രയാക്കിയത്​. 

Tags:    
News Summary - police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT