ദുബൈ: യു.എ.ഇയിൽ വ്യാപാര-വാണിജ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബിസിനസ് സംരംഭകർക്ക് ‘ഗൾഫ് മാധ്യമം’ യു.എ.ഇയിലെ പ്രമുഖ മൊത്തവ്യാപാര സ്ഥാപനമായ ജലീൽ കാഷ് ആൻഡ് കാരിയുമായി സഹകരിച്ച് നൽകുന്ന ‘പയനിയർ അവാർഡി’ന് അപേക്ഷ ക്ഷണിച്ചു. ജൂൺ 7, 8, 9 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന ‘കമോൺ കേരള’ ആറാം എഡിഷൻ വേദിയിലാണ് അവാർഡ് കൈമാറുക.
സാമൂഹിക പ്രതിബദ്ധതയും വികസന കാഴ്ചപ്പാടുകളും മുൻനിർത്തി യു.എ.ഇയിൽ വ്യത്യസ്ത മേഖലകളിൽ നേട്ടം കൈവരിച്ച, ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ പ്രവാസികളുടെയും സ്വദേശികളുടെയും വിശ്വാസം നേടിയെടുത്ത ഹോട്ടൽ, ഗ്രോസറി, റസ്റ്റാറന്റ്, കഫെ, മിനിമാർട്, സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് സംരംഭങ്ങളെയും സ്ഥാപനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരെയുമാണ് പയനീയേഴ്സ് അവാർഡിലൂടെ ആദരിക്കുന്നത്.
യു.എ.ഇയിൽ 30 വർഷം പിന്നിട്ട സ്ഥാപനങ്ങൾ മാത്രമാണ് അവാർഡിന് അപേക്ഷിക്കേണ്ടത്. കഴിഞ്ഞവർഷം അവാർഡിന്റെ ആദ്യ എഡിഷനിൽ വിജയികൾക്ക് പാർലമെന്റ് അംഗങ്ങളായ കെ. മുരളീധരൻ, ജോൺ ബ്രിട്ടാസ് എന്നിവർ ചേർന്നാണ് അവാർഡുകൾ കൈമാറിയത്.
ഇത്തവണത്തെ അവാർഡിന് അപേക്ഷകൾ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരിട്ടോ അല്ലാതെയോ സ്വീകരിക്കുന്നതാണ്. മേയ് 25ന് മുമ്പ് അപേക്ഷകൾ +971 0545827013 എന്ന വാട്സ്ആപ് വഴി നൽകണം. ബിസിനസ് സ്ഥാപനത്തിന്റെ പേര്, ബന്ധപ്പെടേണ്ടയാളുടെ പേര്, ഫോൺ നമ്പർ, യു.എ.ഇയിൽ സ്ഥാപനം എത്ര വർഷം പിന്നിട്ടു എന്നീ വിവരങ്ങൾ അപേക്ഷിക്കാനായി അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.