Posted On
date_range Updated On
date_range യു.എ.ഇയിൽ പെട്രോൾ വില വർധിച്ചു; ഡീസലിന് കുറഞ്ഞു
ദുബൈ: യു.എ.ഇയിൽ മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ വില വർധിച്ചപ്പോൾ ഡീസലിന് വില കുറഞ്ഞു.
സൂപ്പർ 98 പെട്രോളിന് ഫെബ്രുവരിയെ അപേക്ഷിച്ച് നാല് ഫിൽസാണ് വർധിച്ചത്. കഴിഞ്ഞ മാസം ലിറ്ററിന് 3.05 ദിർഹമായിരുന്നത് മാർച്ചിൽ 3.09 ദിർഹമാകും. സ്പെഷ്യൽ 95 പെട്രോൾ നിരക്ക് 2.93 ദിർഹമിൽ നിന്ന് 2.97 ദിർഹമായി ഉയരും. ഇപ്ലസ് പെട്രോൾ നിരക്ക് 2.86 ദിർഹമിൽ നിന്ന് 2.90 ദിർഹമാകും.
അതേസമയം, ഡീസൽ വിലയിൽ 24 ഫിൽസിന്‍റെ കുറവുണ്ടാകും. 3.38 ദിർഹമായിരുന്നത് 3.14 ദിർഹമായാണ് കുറയുന്നത്. ഇതോടെ, വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകളിലും മാറ്റമുണ്ടാകും. ഇന്ധന വിലക്കനുസരിച്ച് ടാക്സി നിരക്കുകൾ വ്യത്യാസപ്പെടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.