Posted On
date_range Updated On
date_range പെരുമൺ എൻജിനീയറിങ് കോളജ് അലുമ്നി ഓണോത്സവം 21ന്
ദുബൈ: കൊല്ലം ജില്ലയിലെ എൻജിനീയറിങ് കോളജായ പെരുമൺ എൻജിനീയറിങ് കോളജിന്റെ യു.എ.ഇ അലുമ്നി സംഘടന ‘എബ്ക’യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ‘ഓണോത്സവം 2025’ ഷാർജ സഫാരി മാളിൽ സെപ്റ്റംബർ 21ന് രാവിലെ 10 മണി മുതൽ വൈകീട്ട് ആറു വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഘോഷയാത്രയോടുകൂടി തുടങ്ങുന്ന പരിപാടിയിൽ മുഖ്യാതിഥികളായി അഷറഫ് താമരശ്ശേരി, സലാം പാപ്പിനിശ്ശേരി എന്നിവരും അക്കാഫ് ഈവന്റ്സ് പ്രതിനിധികളും പങ്കെടുക്കും. വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങളും മുക്കട അബ്ദുൽകലാം മെമ്മോറിയൽ എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.