ദുബൈയിൽ ഈദ്ഗാഹുകളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി

ദുബൈ: ഒരു വർഷത്തെ ഇടവേളക്ക്​ ശേഷം ദുബൈയിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകി. ദുബൈ മതകാര്യവകുപ്പാണ് കോവിഡ് നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്.

രാവിലെ 5.52 നാണ് ദുബൈയിലെ നമസ്കാരം. അരമണിക്കൂർ മുമ്പ് പ്രവേശനം അനുവദിക്കും. നമസ്കാരം കഴിഞ്ഞാൽ ഉടൻ ഈദ്ഗാഹും പള്ളികളും അടക്കണമെന്നും നിർദേശമുണ്ട്​.

സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള ഹാളുകൾ തൽകാലം അടഞ്ഞുകിടക്കും. കൂടിച്ചേരലോ സംഗമങ്ങളോ അനുവദിക്കില്ല. തറാവീഹ് നമസ്കാരത്തിന് ബാധകമായിരുന്ന മുഴുവൻ നിയന്ത്രണങ്ങളും ഈദ് നമസ്കാരത്തിനും പാലിക്കണമെന്ന് മതകാര്യവകുപ്പ് അറിയിച്ചു.

Tags:    
News Summary - Permission for Eid prayers at Eidgahs in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.