പയസ്വിനി അബൂദബിയുടെ വിഷു ആഘോഷം അംഗങ്ങളുടെ അമ്മമാര്‍ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: പയസ്വിനി അബൂദബിയുടെ വിഷു ആഘോഷം ‘വിഷു പൊലിക 2025’ അബൂദബി സംഘടിപ്പിച്ചു. ദീപ ജയകുമാറിന്റെ നേതൃത്വത്തില്‍ നിർമിച്ച വിഷുക്കണിയോടെയും വിഷു കൈനീട്ടത്തോടെയും ആരംഭിച്ച ആഘോഷം കൂട്ടായ്മയിലെ അംഗങ്ങളുടെ അമ്മമാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിശ്വംഭരന് കാമലോന്റെ അധ്യക്ഷതയില്‍ പയസ്വിനി രക്ഷാധികാരിമാരായ ടി.വി. സുരേഷ്കുമാര്‍, ജയകുമാര്‍ പെരിയ, വേണുഗോപാലന്‍ നമ്പ്യാര്‍, ബാലവേദിയായ കളിപ്പന്തല്‍ സെക്രട്ടറി തന്വി സുനില്‍, പയസ്വിനി ഭാരവാഹികളായ ശ്രീകുമാര്‍, ജിഷ പ്രസാദ്, വിഷ്ണു തങ്കയം, പ്രദീഷ് പാണൂര്‍, സുനില്‍ പാടി, ശ്രീജിത്ത് കുറ്റിക്കോള്‍, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷന്‍ ഒളിയത്തടുക്ക, സുധീപ് കണ്ണന്, വിപിന്‍ പാണ്ടിക്കണ്ടം, പയസ്വിനി സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട്, ട്രഷറര്‍ വിനീത് കോടോത്ത് സംസാരിച്ചു. അശ്വതി ശ്രീജേഷ് പ്രാർഥന ഗാനം ആലപിച്ചു. ദീപജയകുമാര്‍, സുധീഷ് എന്നിവര്‍ പ്രോഗ്രാമിന്റെ അവതാരകര്‍ ആയിരുന്നു.
തുടര്‍ന്ന് കുട്ടികളുടെ ഫാഷന്‍ ഷോ അരങ്ങേറി. അനാമിക സുരേഷ്, ദേവനന്ദ ഉമേഷ് എന്നിവര്‍ അവതാരകര്‍ ആയി. ദിവ്യ മനോജ്, ആശ വിനോദ് എന്നിവര്‍ നേതൃത്വം നല്കി.മണ്മറഞ്ഞ ഭാവഗായകന് ജയചന്ദ്രന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു പയസ്വിനിയിലെ പതിനഞ്ചോളം ഗായിക ഗായകന്മാര് ‘ഭാവ ഗാനാഞ്ജലി’ അരങ്ങേറി. പയസ്വിനി നാടന്‍പാട്ട് ടീമിന്റെ നാടൻപാട്ട് ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി.
വിഷുപ്പൊലികക്ക് പയസ്വിനി ഭാരവാഹികളായ രാധാകൃഷ്ണന് ചെര്‍ക്കള, രമേഷ് ദേവരാഗം, ആനന്ദ് പെരിയ, ഹരിപ്രസാദ് മുല്ലച്ചേരി, വിഭ ഹരീഷ്, കൃപേഷ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.