അബൂദബി: ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉൾപ്പെടെയുള്ള സഹോദര സൗഹൃദ രാജ്യങ്ങളിലെ പുതി യ അംബാസഡർമാരുടെ യോഗ്യതപത്രങ്ങൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭര ണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഔദ്യോഗികമായി സ്വീകരിച്ചു.
അബൂദബി ഖസ്ർ അൽ വതൻ പാലസിൽ നടന്ന ചടങ്ങിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, മറ്റു മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. നോർവേ, പനാമ, അമേരിക്കൻ ഐക്യനാടുകൾ, സിംബാബ്വെ, കാനഡ, കെനിയ, ഗ്വാട്ടിമാല, അൽജീരിയ, പീപ്ൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ പുതിയ സ്ഥാനപതിമാരെയും ശൈഖ് മുഹമ്മദ് സ്വാഗതം ചെയ്തു.
സംയുക്ത കൂടിയാലോചനകൾക്കും സഹകരണത്തിനും അവസരമൊരുക്കുന്നതോടൊപ്പം ക്രിയാത്മക കാഴ്ചപ്പാടുകളും ആശയങ്ങളും കൈമാറുന്നതിന് തുറന്ന സമീപനം സ്വീകരിക്കുമെന്നും സർക്കാരിറിെൻറയും ഉദ്യോഗസ്ഥരുടെയും സഹകരണം എപ്പോഴും ഉണ്ടായിരിക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ഥാനപതിമാരെ അറിയിച്ചു. യു.എ.ഇയും സൗഹൃദ രാജ്യങ്ങളും തമ്മിലെ സഹകരണവും ബന്ധവും വർധിപ്പിക്കുന്നതിന് പുതിയ അംബാസഡർമാർക്ക് മികച്ച സേവനം അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.