Posted On
date_range Updated On
date_range പട്ടാമ്പി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: പാലക്കാട് മേലേ പട്ടാമ്പി പാലത്തിങ്ങല്‍ യൂസുഫ് സിദ്ദീഖ് (45) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പാലത്തിങ്ങല്‍ ഹംസയുടെയും മറിയക്കുട്ടിയുടെയും മകനാണ്. ഒരു ക്ലിനിക്കില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ത്വയ്യിബ പുലാക്കല്‍ കാരക്കാട്. മക്കള്‍: ഫാത്തിമ ഷെറിന്‍, ഫാത്തിമ നസ്‌റിന്‍, സല്‍മാനുല്‍ ഫാരിസ്, സ്വാലിഹ. മൃതദേഹം നിയമനടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.