ദുബൈയില്‍ വ്യാജ പാസ്പോര്‍ട്ട് കണ്ടത്തൊന്‍ നൂതന സംവിധാനങ്ങള്‍

ദുബൈ:  ദുബൈ വിമാനത്താവളത്തിലത്തെിയ   യാത്രക്കാരില്‍ നിന്ന് 2016 തുടക്കം മുതല്‍  2017 ജനുവരി അവസാനം  വരെ  718 വ്യാജ  പാസ്പോര്‍ട്ടുകള്‍ പിടികൂടിയെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് ( ദുബൈ എമിഗ്രേഷന്‍) അറിയിച്ചു.ഇതിന് പുറമെ ആള്‍മാറാട്ടം നടത്തിയ 417 കേസും മാറ്റി തിരുത്തലുകള്‍ വരുത്തിയ 20 പാസ്പോര്‍ട്ടും ഈ കാലയളവില്‍  പിടിക്കുടിയെന്ന് എമിഗ്രേഷന്‍ വിഭാഗം വെളിപ്പെടുത്തി. .  വ്യാജ പാസ്പോര്‍ട്ടുകളും വ്യാജ രേഖകളും തിരിച്ചറിയുന്നതിനായി വകുപ്പിന് കീഴിലുള്ള രേഖാ പരിശോധന കേന്ദ്രത്തിന്‍െറ സഹായത്തേടെയാണ്  കൃത്രിമ പാസ്പോര്‍ട്ടുകള്‍ കണ്ടത്തിയത്. ഈ കേന്ദ്രത്തില്‍ വ്യാജ യാത്ര രേഖകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന നൂതന സാങ്കേതിക സംവിധാനങ്ങളാണുള്ളത്.
ദുബൈ വിമാനത്താവളത്തില്‍ പ്രതിദിനം 1.40 ലക്ഷത്തിലധികം യാത്രക്കാരാണ് വരുകയും  പോകുകയും ചെയ്യുന്നത്. എക്സ്പോ 2020 കൂടി എത്തുന്നതോടെ ഇത് വലിയ തോതില്‍ വര്‍ധിക്കും. അതുകൂടി കണക്കിലെടുത്താണ് യാത്രക്കാരുടെ രേഖകള്‍ വേഗത്തില്‍   പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് പരിശോധന കേന്ദ്രം ഡയറക്ടര്‍ അഖില്‍ അഹമ്മദ്  അല്‍ നജര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കൃത്രിമ പാസ്പോര്‍ട്ടുകള്‍ കണ്ടത്താന്‍   1700 ജീവനക്കാരെ എമിഗ്രേഷന്‍ വകുപ്പ് പ്രത്യേക  പരിശീലനം  നല്‍കി  അതിര്‍ത്തികളില്‍ നിയോഗിച്ചുടുണ്ട് . ഇവര്‍ക്ക് വ്യാജ പാസ്പോര്‍ട്ടുകള്‍ തിരിച്ചറിയുവാന്‍ അഞ്ചു മിനിറ്റ് മതി. എമിഗ്രേഷന്‍  പരിശോധനക്ക് എത്തുന്ന യാത്രക്കാരുടെ രേഖകളില്‍  ജീവനക്കാര്‍ക്ക് വല്ല സംശയവുമുണ്ടായാല്‍ മേല്‍ ഘടകത്തിലേക്ക് കൈമാറും. ഇവിടെ നിന്ന് പരിശീലനം ലഭിച്ച ജീവനകാര്‍ ഇത് സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കര്‍ശന പരിശോധന നടത്തും. 
ലോകത്തിലെ എല്ലാ രാജ്യങ്ങളുടെ ഒറിജിനല്‍  പാസ്പോര്‍ട്ടുകള്‍ തിരിച്ചറിയുവാന്‍ ഈ ജീവനക്കാര്‍ക്ക് സാധിക്കും. പാസ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ മാത്രമല്ല യാത്രക്കാരന്‍െറ ശരീര ഭാഷയിലെ  മാറ്റങ്ങള്‍ നിരിക്ഷിച്ച് വ്യാജരെ കണ്ടത്തെും. ഇങ്ങനെ സംശയം തോന്നിയ 66 ശതമാനവും വ്യാജ രേഖകളുമായി വന്നവരാണ് എന്ന് കണ്ടത്തിയിട്ടുണ്ട്.
ഒരു പാസ്പോര്‍ട്ടില്‍ 19 ലധികം സുരക്ഷ ക്രമീകരണങ്ങളാണ് എല്ലാ രാജ്യങ്ങളും കാത്തുസുക്ഷിക്കാറുണ്ട്.

Tags:    
News Summary - passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.